കൊച്ചി: കരിക്കാമുറി റെസിഡന്റ്‌സ് അസോസിയേഷന്റെയും ചാവറ കൾച്ചറൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ 30ന് വൈകിട്ട് 4ന് ബ്യൂട്ടിഫുൾ ലൈഫ് പേരന്റിംഗ് സെമിനാറും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും ചാവറ കൾച്ചറൽ സെന്ററിൽ സംഘടിപ്പിക്കും. കരിക്കാമുറി റെസിഡന്റ്‌സ് അസോസിയേഷൻ പരിധിയിലുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെയാണ് ചടങ്ങിൽ അനുമോദിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ. ഷാഹിന അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യും. റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.എ. സദാശിവൻ അദ്ധ്യക്ഷത വഹിക്കും. മോട്ടിവേഷൻ സ്പീക്കർ ജിജോ ചിറ്റടി സെമിനാർ നയിക്കും. കോർപറേഷൻ കൗൺസിലർ പത്മജ എസ്. മേനോൻ വിജയികൾക്ക് അവാർഡുകൾ വിതരണം ചെയ്യും. ഡോ.സഭാപതി, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, കെ.വി.പി. കൃഷ്ണകുമാർ എന്നിവർ സംസാരിക്കും.