pavalian

കൊച്ചി : കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയം, നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡും (എൻ.ഡി.ഡി.ബി ) ഇന്റർനാഷണൽ ഡയറി ഫെഡറേഷനും (ഐ.ഡി.എഫ്) സംയുക്തമായി എറണാകുളം ഗ്രാൻഡ് ഹയാത്തിൽ സംഘടിപ്പിക്കുന്ന 'റീജിയണൽ ഡയറി കോൺഫറൻസ് ഏഷ്യാപസഫിക് 2024' ലെ സ്റ്റാർട്ടപ്പുകളുടെ പവലിയൻ ശ്രദ്ധേയമായി.

മൃഗസംരക്ഷണ, ക്ഷീരവികസന മേഖലയിൽ നൂതന ആശയങ്ങളും സാങ്കേതിക വിദ്യയും പുതുതലമുറ ഉത്പ്പന്നങ്ങളും പ്രദർശിപ്പിച്ചാണ് സ്റ്റാർട്ടപ്പ് പവലിയൻ ശ്രദ്ധയാകർഷിച്ചത്. ആലുവയിൽ നിന്നുള്ള ക്രംബറി എന്ന ബ്രാൻഡ് ഉൾപ്പെടെ 17കമ്പനികൾ പങ്കെടുത്തു. ദേശീയ അവാർഡ് ജേതാക്കളുൾപ്പെടെയുള്ളവർ ഉത്പ്പന്നങ്ങളും സാങ്കേതികവിദ്യയും അവതരിപ്പിച്ചു. കന്നുകാലി വളർത്തലിൽ വലിയ തോതിലുള്ള പ്രത്യുത്പ്പാദനത്തിന് സഹായിക്കുന്ന സാങ്കേതികവിദ്യ ഉൾപ്പെടുന്ന വിവിധ ഉത്പ്പന്നങ്ങളും സോഫ്റ്റുവെയറും നൽകുന്ന അത്സൂയ ടെക്‌നോളജീസ്.

പൂനെ ആസ്ഥാനമായുള്ള അരീതി ബിസിനസ് സൊല്യൂഷൻസ്, ചാണകത്തിൽ നിന്ന് ചന്ദനത്തിരിയും മറ്റ് മൂല്യവർദ്ധിത ഉത്പ്പന്നങ്ങളും നിർമ്മിക്കുന്ന മധുരയിലെ തൊഴുവം ഫാർമർ പ്രൊഡ്യൂസർ കമ്പനി, പാലിലെ രാസപദാർത്ഥങ്ങളുടെ സാന്നിദ്ധ്യം തിരിച്ചറിയാൻ കഴിയുന്ന പേപ്പർ സ്ട്രിപ്പുകൾ പുറത്തിറക്കി. കോൺഫെറൻസ് ഇന്ന് സമാപിക്കും.