
പള്ളുരുത്തി: ശ്രീ നാരായണ സമിതിയുടെ നേതൃത്വത്തിൽ പ്രതിമാസ ചതയ ദിനമാചരിച്ചു. സമിതി ഹാളിൽ നടന്ന ചടങ്ങിൽ പള്ളുരുത്തി പി.എം.എസ്.സി. ബാങ്ക് പ്രസിഡന്റ് കെ.പി.ശെൽവൻ ഭദ്രദീപം തെളിയിച്ചു. മുൻ സുബ്രഹ്മണ്യം, രംഭാബോസ്, ലളിതാ രാജൻ തുടങ്ങിയവർ ഗുരുദേവ കീർത്തനങ്ങൾ ആലപിച്ചു. ടി.യു.രവീന്ദ്രൻ അദ്ധ്യക്ഷനായി. ദീപം വത്സൻ, ഗീതാപ്രഭാകരൻ, വിനോദ് തമ്പി, പി .എസ്. സുകുമാരൻ, രജിത് കുമാർ, ജി. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.