
ആലുവ: കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) 19-ാം സംസ്ഥാന സമ്മേളനം ജൂലായ് 25, 26,27 തീയതികളിൽ ആലുവ മഹാത്മഗാന്ധി ടൗൺഹാളിൽ നടക്കും. സ്വാഗതസംഘ രൂപീകരണയോഗം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി. കരുണാകരർ അദ്ധ്യക്ഷത വഹിച്ചു.
പി. ഉണ്ണിക്കൃഷ്ണൻ, ഒ.ആർ. ഷാജി, പി.ആർ. മുരളീധരൻ, ജോൺ ഫെർണാണ്ടസ് തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം രക്ഷാധികാരികളായി മന്ത്രി പി. രാജീവ്, ഗോപി കോട്ടമുറിക്കൽ, കെ. ചന്ദ്രൻപിള്ള എന്നിവരെയും ചെയർമാനായി സി.എൻ. മോഹനനെയും ജനറൽ കൺവീനറായി പി. ഉണ്ണിക്കൃഷ്ണനെയും തിരഞ്ഞെടുത്തു.