പള്ളുരുത്തി: കുമ്പളങ്ങി സെൻട്രൽ ശാഖയിൽ ചതയ ദിനപ്രാർത്ഥനയും പ്രഭാഷണവും വനിതാസംഘം സെക്രട്ടറി സീന ഷിജിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗുരുപൂജയും ഗുരുപുഷ്പാഞ്ജലിയും കണ്ണൻ ശാന്തിയുടെ കാർമ്മികത്വത്തിൽ നടന്നു. സുലത വത്സലൻ, ജലജ, ബീന ടെൽഫി, സീമ ശിവദാസൻ, വാസന്തി സുരേഷ്, ജയ സനൽ, ഉദയ അംബുജൻ, ഷീജ വിജയപ്പൻ, രാജമ്മ തിലകൻ, രതിക സദാനന്ദൻ, ശരണ്യ സുരേഷ്, സൗമ്യ സുമേഷ്, മീനാ ഷിബു, രംഭ പ്രസന്നൻ തുടങ്ങിയവർ നേതൃത്വം നൽകി. ശാഖാ സെക്രട്ടറി പ്രദീപ് മാവുങ്കൽ സംസാരിച്ചു. അന്നദാനം ശാഖ പ്രസിഡന്റ് എൻ.എസ്. സുമേഷ് ഉദ്ഘാടനം ചെയ്തു.