hms-must
ജനതാ കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (എച്ച്.എം.എസ് ) സംസ്ഥാന നേതൃയോഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: അസംതൃപ്തരായ തൊഴിലാളികളുടെ പ്രതികരണം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായി എച്ച്.എം.എസ് നേതൃത്വത്തിലുള്ള ജനത കൺസ്ട്രക്‌ഷൻ ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന നേതൃയോഗം വിലയിരുത്തി. ദേശീയ വർക്കിംഗ് കമ്മിറ്റിയംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഒ.പി. ശങ്കരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി സ്വാഗതവും തങ്കമണി വർഗ്ഗീസ് നന്ദിയും പറഞ്ഞു. മുടങ്ങിക്കിടക്കുന്ന ക്ഷേമനിധി ആനുകൂല്യങ്ങൾ ഓണത്തിന് വിതരണം ചെയ്യണമെന്നും ക്ഷേമനിധി അംഗങ്ങൾക്ക് ഉത്സവബത്ത അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ആഗസ്റ്റ് 20 ന് സെക്രട്ടേറിയറ്റ് നടയിൽ ഏകദിന ഉപവാസം നടത്താനും തീരുമാനിച്ചു.