കൊച്ചി: ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇൻ നേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം ഫൈൻ ആർട്സ് ഹാളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ഭാരതം അഡ്മിനിലൂടെ എന്ന കാമ്പയിൻ സിറോ മലബാർ സഭ കർദിനാൾ ജോർജ് ആലഞ്ചേരിയും എച്ച്.ആർ.ഡി.എസ് ഇന്ത്യ പ്രസിഡന്റ് ആത്മ നമ്പിയും ചേർന്ന് നിർവഹിച്ചു. ഒരുവീട്ടിൽ ഒരു അഡ്മിൻ എന്ന ആശയത്തിലൂടെ പുതുതലമുറയെ ലഹരി ഉപയോഗത്തിൽനിന്ന് പിന്തിരിപ്പിക്കാനുള്ള നൂതന ആശയമാണ് ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. എക്സൈസ് പ്രിവന്റീവ് ഓഫീസർ അബ്ദുൾ ബാസിത്, ഡോ. ഗീത ജേക്കബ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. അഡ്വ. റോയ് വാരിക്കാട്, കെ.ജി. വേണുഗോപാൽ, സ്വാമി ഭദ്രാനന്ദ, രംഗദാസ പ്രഭു, ഡോ.കെ.കെ. റെജി, ബിജു കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.