share-

സെൻസെക്സ് 79,000 കടന്നു. നിഫ്റ്റി 24,000ന് മുകളിൽ

കൊ​ച്ചി​:​ ​ഇ​ന്ത്യ​ൻ​ ​സാ​മ്പ​ത്തി​ക​ ​മേ​ഖ​ല​യി​ലെ​ ​മി​ക​ച്ച​ ​വ​ള​ർ​ച്ച​ാ ​സാ​ദ്ധ്യ​ത​ക​ളി​ൽ​ ​നി​ക്ഷേ​പ​ ​വി​ശ്വാ​സ​മേ​റി​യ​തോ​ടെ​ ​തു​ട​ർ​ച്ച​യാ​യ​ ​നാ​ലാം​ ​ദി​വ​സ​വും​ ​ഓ​ഹ​രി​ ​വി​പ​ണി​ ​റെ​ക്കാ​ഡു​ക​ൾ​ ​കീ​ഴ​ട​ക്കി​ ​മു​ന്നേ​റി.​ ​ബി.​ ​എ​സ്.​ഇ​ ​സെ​ൻ​സെ​ക്‌​സ് 568.13​ ​പോ​യി​ന്റ് ​നേ​ട്ട​വു​മാ​യി​ 79,243.18​ൽ​ ​വ്യാ​പാ​രം​ ​പൂ​ർ​ത്തി​യാ​ക്കി.​ ​ദേ​ശീ​യ​ ​സൂ​ചി​ക​യാ​യ​ ​നി​ഫ്‌​റ്റി​ 175.70​ ​പോ​യി​ന്റ് ​നേ​ട്ട​ത്തോ​ടെ​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ 24,000​ ​ക​ട​ന്ന് 24,044.50​ൽ​ ​അ​വ​സാ​നി​ച്ചു.​ ​അ​ൾ​ട്രാ​ടെ​ക്ക്,​ ​റി​ല​യ​ൻ​സ് ​ഇ​ൻ​ഡ​സ്ട്രീ​സ്,​ ​ഇ​ൻ​ഫോ​സി​സ്,​ ​ടി.​സി.​എ​സ് ​തു​ട​ങ്ങി​യ​വ​യാ​ണ് ​ഇ​ന്ന​ലെ​ ​മു​ന്നേ​റ്റ​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​യി​യ​ത്.​ ​ചെ​ന്നൈ​ ​ആ​സ്ഥാ​ന​മാ​യ​ ​ഇ​ന്ത്യ​ ​സി​മ​ന്റ്സി​ൽ​ 23.4​ ​ശ​ത​മാ​നം​ ​ഓ​ഹ​രി​ ​പ​ങ്കാ​ളി​ത്തം​ ​നേ​ടാ​നു​ള്ള​ ​തീ​രു​മാ​ന​മാ​ണ് ​അ​ൾ​ട്രാ​ടെ​ക്കി​ന്റെ​ ​ഓ​ഹ​രി​ ​വി​ല​യി​ൽ​ ​കു​തി​പ്പു​ണ്ടാ​ക്കി​യ​ത്.
ന​ട​പ്പു​ ​വ​ർ​ഷ​ത്തെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​നേ​ട്ടം​ ​നി​ക്ഷേ​പ​ക​ർ​ക്ക് ​സ​മ്മാ​നി​ച്ചാ​ണ് ​ജൂ​ൺ​ ​അ​വ​സാ​നി​ക്കു​ന്ന​ത്.​ ​ജൂ​ൺ​ ​ആ​ദ്യ​ ​വാ​രം​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം​ ​പു​റ​ത്തു​വ​ന്ന​തോ​ടെ​ ​വ​ൻ​ ​ത​ക​ർ​ച്ച​ ​നേ​രി​ട്ട​ ​ഓ​ഹ​രി​ ​വി​പ​ണി​ ​പി​ന്നീ​ടു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​തു​ട​ർ​ച്ച​യാ​യി​ ​റെ​ക്കാ​ഡു​ക​ൾ​ ​കീ​ഴ​ട​ക്കി​ ​മു​ന്നേ​റു​ക​യാ​യി​രു​ന്നു.​ ​ചു​രു​ങ്ങി​യ​ ​ദി​ന​ങ്ങ​ളി​ലാ​ണ് ​നി​ഫ്‌​റ്റി​ ​ആ​യി​രം​ ​പോ​യി​ന്റ് ​നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്.
ജൂ​ണി​ൽ​ ​സെ​ൻ​സെ​ക്സ് 6.72​ ​ശ​ത​മാ​ന​വും​ ​നി​ഫ്റ്റി​ 7.14​ ​ശ​ത​മാ​ന​വും​ ​നേ​ട്ട​മാ​ണു​ണ്ടാ​ക്കി​യ​ത്.

ഓ​ഹ​രി​ക​ൾ​ ​വാ​ങ്ങി​ക്കൂ​ട്ടി​ ​ വി​ദേ​ശ​ ​നി​ക്ഷേ​പ​കർ

ജൂണിൽ ഇതുവരെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്ന് 17,293 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. മൂന്ന് മാസത്തിനിടെ വിദേശ നിക്ഷേപകരുടെ ഏറ്റവും ഉയർന്ന നിക്ഷേപമാണിത്. ധനകാര്യ മേഖലയിലെ ഓഹരികളിലാണ് വിദേശ നിക്ഷേപം പ്രധാനമായി ലഭിച്ചത്. സ്വകാര്യ ബാങ്കുകളുടെ ഓഹരിയിൽ നടപ്പുമാസം ഒൻപത് ശതമാനം വർദ്ധനയുണ്ടായി.