
പറവൂർ: കഴുത്ത് വേദനയുണ്ടെന്നു പറഞ്ഞ് സ്വയം കഴുത്തുമുറിച്ച യുവാവ് രക്തം വാർന്ന് മരിച്ചു. വടക്കേക്കര പാല്യത്തുരുത്ത് കുറുപ്പുപറമ്പിൽ അനിരുദ്ധന്റെയും വത്സലയുടെയും മകൻ അഭിലാഷ് (40) ആണ് മരിച്ചത്. കഴുത്തിൽ വേദനയുണ്ടെന്നും കല്ല് തൊണ്ടയിൽ കുടുങ്ങിയെന്നും ദിവസങ്ങളായി അഭിലാഷ് വീട്ടുകാരോടും സുഹൃത്തുക്കളോടും പറയുന്നുണ്ടായിരുന്നു. ഇന്നലെ രാവിലെ ഒമ്പത്ത് മണിയോടെ വാക്കത്തി ഉപയോഗിച്ചാണ് കഴുത്തറുത്തത്. അഭിലാഷ് വാക്കത്തി എടുക്കുന്നത് കണ്ട അമ്മ അച്ഛനെ വിളിക്കാൻ പുറത്തേക്ക് പോകുന്നതിനിടെ കഴുത്തുമുറിച്ചു. വീടിന് പുറത്തേക്ക് ഓടി റോഡിൽ വീണ അഭിലാഷിനെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. അവിവാഹിതനാണ്. സഹോദരങ്ങൾ: അജിലേഷ്, അനില, അനിൽകുമാർ.