പെരുമ്പാവൂർ: തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിലെ നല്ല പാഠം വിദ്യാർഥികളും പെരുമ്പാവൂർ എക്‌സൈസും സംയുക്തമായി ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പരിപാടികൾ നടത്തി. ഹൈസ്‌കൂൾ തലത്തിൽ സ്ട്രീറ്റ് പ്ലേയും യു.പി. തലത്തിൽ മൈമും പെരുമ്പാവൂർ യാത്രിനിവാസിൽ അവതരിപ്പിച്ചു. സ്‌കൂൾ മാനേജർ പി.എ. മുക്താർ, പ്രധാനാദ്ധ്യാപിക വി.എം. മിനിമോൾ എന്നിവർ ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകി. സ്റ്റാഫ് സെക്രട്ടറി സജീന കെ. അലിയാർ, അദ്ധ്യാപകരായ കെ.എം. ഷാഹിർ, പി.കെ. ഫൗസിയ, എൻ.എച്ച്. ഹമീദ്, അൻസി ഹമീദ്, ഒ.എ. മുഹമ്മദ് അസ്ലം എന്നിവർ നേതൃത്വം നൽകി.