പറവൂർ: ലോക് ജനശക്തി പാർട്ടി പറവൂർ മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. എൽ.ജെ.പി യുവനാഷണൽ സെക്രട്ടറി രാഹുൽ സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എം. ലാലു, ജില്ലാ സെക്രട്ടറി ആർ. അജിത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.ജി. ബാബു,(പ്രസിഡന്റ്), എ.കെ. വേണുഗോപാല പൈ (ജനറൽ സെക്രട്ടറി), വി.ജി. മണി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.