
കൊച്ചി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് ബദൽ ഉത്പന്നങ്ങൾ ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനതലത്തിൽ സ്വയം സഹായ ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിനുള്ള സാദ്ധ്യതകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലാ ശുചിത്വ മിഷൻ ഗ്രീൻ മോറോ ഏകദിന ശില്പശാല സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനം കളക്ടർ എൻ.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷൻ കേരള എക്‌സിക്യുട്ടീവ് ഡയറക്ടർ യു.വി. ജോസ്, ജോയിന്റ് ഡയറക്ടർ സിപ്പെറ്റ് കെ.എ. രാജേഷ്, മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എൻജിനിയർ ആർ. ശ്രീലക്ഷ്മി, തുടങ്ങിയവർ പങ്കെടുത്തു. വിവിധ തദ്ദേശ സ്ഥാപന പ്രിതിനിധികളും ചർച്ചകളിൽ സംബന്ധിച്ചു.