kettidam

പറവൂർ: ശക്തമായ മഴയിലും കാറ്റിലും വാണിജ്യ സ്ഥാപനം തകർന്നു വീണു. കോട്ടുവള്ളി പഞ്ചായത്ത് ഓഫീസിന് സമീപം ചുങ്കത്ത് വീട്ടിൽ അബ്ദുൽ ഖാദറിന്റെ ഉടമസ്ഥയിലുള്ള കെട്ടിടമാണ് ഇന്നലെ രാവിലെ ഒമ്പതോടെ വലിയ ശബ്ദത്തോടെ തകർന്ന് വീണത്. 40 വർഷത്തെ പഴക്കമുണ്ട് കെട്ടിടത്തിന്.