shajitha


കൊച്ചി: അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് ആർട്ട്സ് &കൾച്ചറൽ ഫൗണ്ടേഷൻ നൽകുന്ന മികച്ച പൊതുപ്രവർത്തകയ്ക്കുള്ള അവാർഡ് വനിത ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ഷാജിത നൗഷാദിന് ലഭിച്ചു. പൊതുപ്രവർത്തന രംഗത്തും ജനപ്രതിനിധി എന്ന നിലയിലും നടത്തിയ ഇടപെടലുകളും മികവാർന്ന പ്രവർത്തനങ്ങളുമാണ് ഷാജിതയെ പുരസ്കാരത്തിന് പരിഗണിക്കാൻ കാരണം. 30 ന് വൈകിട്ട് അബുദാബി ഇസ്ലാമിക് സെന്ററിൽ നടക്കുന്ന പരിപാടിയിൽ അവാർഡ് സമ്മാനിക്കും.