പെരുമ്പാവൂർ: എം.ഇ.എസ് കുന്നത്തുനാട് താലൂക്ക് കമ്മിറ്റിയും മാറമ്പിള്ളി എം.ഇ.എസ് കോളേജും സംഘടിപ്പിച്ച 'മെരിറ്റ് അവാർഡ് 2024" ൽ ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്റ് ബി.എച്ച്. നിസാർ അദ്ധ്യക്ഷനായി. എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എം. ലിയാകാത്ത അലിഖാൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഇ.എം. നിസാർ, വൈസ് പ്രസിഡന്റ് വി.എ. പരീത് എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. ബി.എച്ച്. നിസാർ, ഡോ. ജുബൽ മാത്യു, എൻ. ഉമ്മർ, എൻ.എച്ച്. നവാസ്, സി.എ. ഷഫീഖ് എന്നിവർ സംസാരിച്ചു.