sadaf-sayeed

കൊച്ചി: മുത്തൂറ്റ് മൈക്രോഫിൻ സി.ഇ.ഒ സദഫ് സയീദ് ഇന്ത്യയിലെ മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ അസോസിയേഷനായ സാദാന്റെ കോ ചെയറായി നിയമിതനായി. മൈക്രോ ഫിനാൻസ് രംഗത്തിന് നൽകിയ നിർണായക സംഭാവനകളും പ്രതിബദ്ധതയും അംഗീകരിച്ചാണ് നിയമനം.

റിസർവ് ബാങ്ക് അംഗീകാരമുള്ള സ്വയം നിയന്ത്രണ സ്ഥാപനമായ സാദാൻ മൈക്രോഫിനാൻസ് രംഗത്ത് നിർണായക പങ്കാണ് വഹിക്കുന്നത്. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എം.ഡിയും സാദാനിന്റെ നിലവിലെ ചെയർപേഴ്‌സണുമായ കെ. പോൾ തോമസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.