തൃപ്പൂണിത്തുറ: പേട്ട ബസ് സ്റ്റോപ്പിന് സമീപം വിദേശ മദ്യഷോപ്പ് തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുക്കോട്ടിൽ ടെമ്പിൾ റോഡ് റസിഡന്റ്സ് അസോസിയേഷൻ നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു. ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നതിനടുത്ത് മദ്യഷോപ്പ് തുറക്കാനുള്ള നീക്കം തടയുമെന്ന് പ്രസിഡന്റ് റോയി തെക്കൻ പറഞ്ഞു. സെക്രട്ടറി കെ.എസ്. ശങ്കരനാരായണൻ, രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.