കൂത്താട്ടുകുളം: കൂത്താട്ടുകുളം ശ്രീധരീയം നഗർ റസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും നാളെ വൈകിട്ട് 4ന് ശ്രീധരീയം ഓഡിറ്റോറിയത്തിൽ നടക്കും. അസോസിയേഷൻ പ്രസിഡന്റ് ഹരി. എൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ പിറവം എം.എൽ.എ അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും, കൊച്ചി മേയർ എം. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും, വിദ്യാപ്രതിഭാ പുരസ്കാരദാനം നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ നടത്തും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗീകാര പത്രസമർപ്പണം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന നടത്തും.