law

കൊച്ചി: ജൂലായ് ഒന്നിന് നിലവിൽ വരുന്ന പുതിയ ക്രിമിനൽ നിയമങ്ങൾ ഓർത്തുവയ്ക്കാനുള്ള തത്രപ്പാടിലാണ് ജഡ്ജിമാരും പൊലീസുകാരും ജയിൽ ഉദ്യോഗസ്ഥരും. ഇവർക്കെല്ലാം സർക്കാർ പരിശീലനം നൽകുന്നുണ്ട്. അഭിഭാഷകർ സാവകാശം കിട്ടുമെന്ന് പ്രതീക്ഷയിലാണ്.

നിലവിലെ വ്യവഹാരങ്ങളെ ബാധിക്കില്ല. പക്ഷേ, തുടരന്വേഷണമോ തെളിവുശേഖരണമോ വേണ്ടിവന്നാൽ പുതിയ നിയമപ്രകാരമാകും.

കൊളോണിയൽ കാലത്തെ ഇന്ത്യൻ പീനൽകോഡ്, ക്രിമിനൽ നടപടിച്ചട്ടം, തെളിവുനിയമം എന്നിവയാണ് ഭാരതീയ മുഖവുമായി വരുന്നത്. ഇവ യഥാക്രമം ഭാരതീയ ന്യായസംഹിത (2023), നാഗരിക് സുരക്ഷാസംഹിത, സാക്ഷ്യ അധിനിയമം എന്നിങ്ങനെയാണ്. നിയമസംഹിത സ്റ്റേചെയ്യണമെന്ന ഹർജി സുപ്രീംകോടതിയിലെത്തിയിട്ടുണ്ട്.

നിരോധനാജ്ഞ ഇനി 187

കൊലപാതകം 103

# കൊലപാതകശിക്ഷയ്ക്കുള്ള ഐ.പി.സി സെക്‌ഷൻ 302 ഇനി 103-ാം വകുപ്പാണ്. 302 പിടിച്ചുപറിക്കാർക്കുള്ളതാണ്.

#സംഘംചേരൽ നിരോധനാജ്ഞ 144ൽ നിന്ന് 187 ആയി.

# മാനഭംഗം 375ൽ നിന്ന് 63ലേക്ക് മാറി.

# സ്ത്രീധനമരണം 304 ബി മാറി 80 ആയി.

# കൈക്കൂലി 171 ബിയിൽനിന്ന് 170ൽ

# രാജ്യദ്രോഹത്തിനുള്ള 124-എ150 ആകും.

# 316-ാം വകുപ്പിലാണ് തട്ടിപ്പ്

# 120എ കുറ്റകരമായ ഗൂഢാലോചന 60 (1) ആകും.

#മോഷണക്കുറ്റം 378ൽ നിന്ന് 303ലേക്ക്

#വിശ്വാസവഞ്ചന 405ൽ നിന്ന് 316ൽ
#അപകീർത്തി 499ൽനിന്ന് 356ൽ

# 420 നിലവിൽ വഞ്ചനക്കുറ്റമാണ്. പുതിയ നിയമത്തിൽ അതേനമ്പറിൽ ഒരു വകുപ്പുമില്ല.

ഭീകര പ്രവർത്തനം 113

പുതിയനിയമത്തിൽ വകുപ്പ് 113ലാണ് ഭീകരപ്രവർത്തനം. സംഘടിത കുറ്റകൃത്യം 111ലാണ്. രണ്ടിനും ഐ.പി.സിയിൽ വകുപ്പുകളുണ്ടായിരുന്നില്ല. കേസുകൾ പ്രത്യേകമാണ് കൈകാര്യം ചെയ്തിരുന്നത്.
സ്വവർഗാനുരാഗം കുറ്റമാക്കുന്ന 377 ഒഴിവാക്കി. വ്യഭിചാരത്തിനെതിരായ 497 ഇല്ലാതായി.

.

''വിഷയം ബോർഡ് ഒഫ് സ്റ്റഡീസിന്റെ പരിഗണനയിലാണ്.

എങ്കിലും പഴയനിയമവും പുതിയതുമായി താരതമ്യപ്പെടുത്തി ക്ലാസുകൾ തുടങ്ങി. പരീക്ഷയ്ക്ക് ചോദ്യങ്ങളുമുണ്ടാകും.

ഡോ. ബിന്ദു നമ്പ്യാർ, പ്രിൻസിപ്പൽ,

എറണാകുളം ഗവ. ലാകോളേജ്.

''ന്യായസംഹിതയിൽ നിലപാടെടുത്തിട്ടില്ല. ജനറൽ ബോഡിയിൽ ചർച്ചചെയ്യും.

അഡ്വ. അനൂപ് വി. നായർ, സെക്രട്ടറി,

കേരള ഹൈക്കോർട്ട് അഡ്വ. അസോ.