ആലുവ: ആലുവ ജീവസ് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ജീവാസ് സഹൃദയ ഫെസ്റ്റ് സംഘടിപ്പിക്കും. ആയുർവേദ ചികിത്സാ ക്യാമ്പും സെമിനാറും പ്രദർശനവും വിപണന മേളയും നടക്കും. രാവിലെ 10.30ന് കർക്കിടകത്തിലെ ആരോഗ്യപരിരക്ഷ ആയുർവേദത്തിലൂടെ എന്ന വിഷയത്തിൽ സെമിനാറുണ്ടാകും. ചെടികൾ, ഫലവൃക്ഷ തൈകൾ, സിൽക്ക് സാരികൾ, ആയുർവേദ ഔഷധങ്ങൾ, കർക്കിടക കിറ്റ്, ബയോ ബിൻ തുടങ്ങി നിരവധി ഉത്പന്നങ്ങൾ വിപണനമേളയിൽ ഉണ്ടാകും.