ആലുവ. നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ആദ്യ ബാച്ചിനെ സ്വീകരിക്കാൻ സെന്റ് സേവ്യേഴ്‌സ് കോളേജ് ഫോർ വിമൻ (ഓട്ടോണമസ്) ഒരുങ്ങി. ജൂലായ് ഒന്നിന് രാവിലെ 9.30ന് പ്രവേശനോത്സവം കേരള പൊലീസ് അക്കാദമി അസി. ഡയറക്ടറും പൊലീസ് സൂപ്രണ്ടുമായ ഐശ്വര്യ ഡോംഗ്രി ഉദ്ഘാടനം ചെയ്യും. ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ, സ്‌കൂൾ ഒഫ് ബിഹേവിയറൽ സയൻസ് മുൻ ഡയറക്ടർ ഡോ. റസീന പത്മം തുടങ്ങിയവർ പങ്കെടുക്കും. സെന്റ് സേവ്യഴ്‌സ് കോളേജിലെ റാങ്ക് ജേതാക്കളെ ചടങ്ങിൽ ആദരിക്കും.