നെടുമ്പാശേരി: കുട്ടികളിൽ വായനാശീലനം വളർത്തുന്നതിനായി 'കേരളകൗമുദി' നടപ്പിലാക്കിയ 'എന്റെ കൗമുദി' പദ്ധതി ചെങ്ങമനാട് ഗവ. എൽ.പി സ്‌കൂളിൽ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും പിതാവുമായ എ.ആർ. നാരായണന്റെ സ്മരണാർത്ഥമാണ് എ.എൻ. രാമചന്ദ്രൻ എല്ലാവർഷവും പദ്ധതി സ്പോൺസർ ചെയ്യുന്നത്. സ്കൂൾ പി.ടി.എ പ്രസിഡന്റ് അമ്പാടി ചെങ്ങമനാട് അദ്ധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് രജനി, അദ്ധ്യാപകരായ ഇസ്മായിൽ, റാണി, പുഷ്പലത, ഷാലിമ, രേഷ്മ, ലത, വിനിത, പി.ടി.എ കമ്മിറ്റി അംഗങ്ങളായ ഷിബി, സെറീന, നീതു എന്നിവർ പങ്കെടുത്തു.