
മൂവാറ്റുപുഴ: കാർഷിക സംസ്കൃതിയെ കുറിച്ചുള്ള അറിവ് കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ കിസാൻ സഭ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ സ്കൂളുകളിലെ കാർഷിക ക്ലബുകൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. മുളവൂർ സർക്കാർ യു.പി സ്കൂൾ കാർഷിക ക്ലബിലേക്കുള്ള പച്ചക്കറി വിത്തുകൾ കിസാൻ സഭ മണ്ഡലം സെക്രട്ടറി വിൻസൻ ഇല്ലിക്കൽ ഹെഡ്മിസ്ട്രസ് എം.എച്ച്. സുബൈദക്ക് കൈമാറി മണ്ഡലതല ഉദ്ഘാടനം നടത്തി. കിസാൻ സഭ മണ്ഡലം പ്രസിഡന്റ് പോൾ പൂമറ്റം അദ്ധ്യക്ഷനായി. പി.വി .ജോയി, കെ.എം. ഫൈസൽ, പി.ആർ. ജോഷി, എം.പി.ടി.എ ചെയർപേഴ്സൺ ജിഷ പ്രജു, പി.ടി.എ കമ്മിറ്റി അംഗം പി.എ. ഷമീർ, അദ്ധ്യപകരായ കെ.എം. തസ്‌നി, ടി. തസ്‌കീൻ, കെ.എസ്. അനുമോൾ, ഖദീജ കുഞ്ഞുമുഹമ്മദ്, എം.പി. സുമോൾ, ഉമ്മുകുൽസു എന്നിവർ പങ്കെടുത്തു.