culture

മൂവാറ്റുപുഴ: മണ്ണൂർ എൻ.എസ്.എസ് ഹൈസ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും ലോഹിതദാസ് അനുസ്മരണവും നടത്തി. ചലച്ചിത്ര അക്കാഡമി അംഗം എൻ. അരുൺ ലോഹിതദാസിന്റെ തിരക്കഥകളെക്കുറിച്ച് ക്ലാസെടുത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കലാ-സാഹിത്യ പ്രതിഭകളെ അനുമോദിച്ചു. കോഓർഡിനേറ്റർ ആർ. അനിത അദ്ധ്യക്ഷയായി. ഹെഡ്മിസ്ട്രസ് അനിതകുമാരി,​ അദ്ധ്യാപകരായ ഗോപകുമാർ, എ.ഇ. ഷമീല, രാഗേന്ദു, നീതു, ദർശന എന്നിവർ പ്രസംഗിച്ചു.