cinima

മൂവാറ്റുപുഴ : വാഴപ്പിള്ളി വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ പരിസ്ഥിതി ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. വാഴപ്പിള്ളി ജെ.ബി. സ്കൂളിൽ പി.ടി.എയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഹെഡ്മിസ്ട്രസ് എ.എസ്. ഐഷ ചലച്ചിത്രോത്സവം ഉത്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ. രാകേഷ് അദ്ധ്യക്ഷനായി. ഫിലിം സൊസൈറ്റി ജനറൽ സെക്രട്ടറി ഡി. പ്രേംനാഥ്,​ ലൈബ്രറി സെക്രട്ടറി ആർ. രാജീവ് , പ്രസിഡന്റ് കെ.ആർ വിജയകുമാർ, എ.എൻ. രാധാകൃഷ്ണൻ, എ.കെ. വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾക്ക് വേണ്ടി പരിസ്ഥിതിയുടെ പ്രാധാന്യം വിളിച്ചോതുന്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചു.