ആലുവ: 170-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷങ്ങൾ വിജയിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയനിലെ ശാഖ ഭാരവാഹികളുടെയും പോഷക സംഘടന ഭാരവാഹികളുടെയും സംയുക്ത യോഗം നാളെ ഉച്ചക്ക് രണ്ടിന് ആലുവ എസ്.എൻ.ഡി.പി സ്‌കൂൾ ഹാളിൽ നടക്കും.
എല്ലാ പോഷക സംഘടനകളുടെയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറിമാർ യോഗത്തിൽ സംബന്ധിക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അദ്ധ്യക്ഷനാകും. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ സംസാരിക്കും.