mar-augustin

അങ്കമാലി: മൂക്കന്നൂർ എസ്.എച്ച്.ഒ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന അങ്കമാലി സബ് ജില്ല സുബ്രതോ കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സീനാ പോളും മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. 15 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂൾ ഒന്നാം സ്ഥാനവും അങ്കമാലി ഡീപോൾ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മികച്ച കളിക്കാരനായി വിഷ്ണു മനോജിനെയും മികച്ച ഗോൾ കീപ്പറായി അലൻ റിജോയെയും തിരഞ്ഞെടുത്തു. 17 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ തുറവൂർ മാർ അഗസ്റ്റിൻ ഹൈസ്കൂൾ ഒന്നാം സ്ഥാനവും കപ്രശേരി മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മികച്ച കളിക്കാരനായി അഭിനന്ദ് ഷിജോയും മികച്ച ഗോൾ കീപ്പറായി ജോയൽ ബിജുവും തിരഞ്ഞെടുക്കപ്പെട്ടു . മുൻ ബാസ്കറ്റ്ബാൾ താരം ജോസഫ് സാജു സമ്മാനദാനം നടത്തി.