തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് 17-ാം വാർഡിലെ എൻ.കെ.കൃഷ്ണൻ റോഡിൽ ഇന്റർലോക്ക് കട്ട വിരിക്കുന്നതിന് എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് 11,45,000 രൂപ അനുവദിച്ച് ഉത്തരവായതായി കെ.ബാബു എം.എൽ.എ അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കി വർക്ക് ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.