കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) ബോർഡ് ഒഫ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന സി.എ വിദ്യാർത്ഥികളുടെ സമ്മേളനമായ ഏകത്വ ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.
ഐ.സി.എ.ഐ ബോർഡ് ഒഫിന് സ്റ്റഡീസ് പ്രതിനിധി നമ്രത നായക്, ഐ.സി.എ.ഐ കേന്ദ്ര സമിതിഅംഗം ശ്രീപ്രിയ ശ്രീകുമാർ, സികാസ എറണാകുളം ബ്രാഞ്ച് ചെയർമാൻ രൂപേഷ് രാജഗോപാൽ, വൈസ് ചെയർമാൻ ബംസിൽ സമാൻ, എ. സലിം എന്നിവർ പ്രസംഗിച്ചു.