g

മണീട് : ഇന്ത്യൻ ഓയിൽ കോർപ്പറേഷനും എക്‌സൈസ് വകുപ്പും എച്ച്.എൽ.എൽ മാനേജ്‌മെന്റ് അക്കാഡമിയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ലഹരി രഹിത മാതൃക ഇടം പദ്ധതിയുടെ ഭാഗമായി മണീടിൽ ലോക ലഹരി വിരുദ്ധ ദിനാചാരണം ഗവ. വി.എച്ച്.എസ്.എസ്, ഐ. റ്റി. ഐ സ്ഥാപനങ്ങളിൽ നടത്തി .

മദ്യം, മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ നിലകൊള്ളാൻ സമൂഹത്തെ മുഴുവൻ ശാക്തീകരിക്കുകയും യുവതലമുറയെ ലഹരിക്കെതിരെ നിലകൊള്ളുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലഹരിക്കെതിരെ മുദ്രാവാക്യം, ഫേസ് പെയിന്റിംഗ്, ചിത്ര രചന, ഫ്‌ളാഷ് മോബ്, തെരുവുനാടകം എന്നിവയിലൂടെ ബോധവത്കരണവും കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി.