school

കൊച്ചി: സൈബർ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 'സൈബർ സ്മാർട്ട് 2024' എന്ന പേരിൽ രാജ്യമൊട്ടാകെ നടത്തുന്ന സൈബർ സുരക്ഷാ ബോധവത്കരണ പരിപാടി എറണാകുളം ദാറുൽ ഉലൂം വി.എച്ച്.എസ്.എസിൽ സംഘടിപ്പിച്ചു. എറണാകുളം സിറ്റി അസിസ്റ്റന്റ് കമ്മിഷണർ പി. രാജ്കുമാർ ഉദ്ഘാടനം ചെയ്തു. സൈബർ സെക്യൂരിറ്റി അനലിസ്റ്റ് നീരജ് ക്ലാസെടുത്തു. സ്‌കൂൾ മാനേജർ മുഹമ്മദ് ബാബു സേട്ട് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ എസ്. ലാഹിദ്, ടെക് ബൈഹാർട്ട് സി.എം.ഒ വി.പി. ശ്രീനാഥ്, നാസർ ലത്തീഫ്, പി.ടി.എ പ്രസിഡന്റ് ജബാർ പുന്നക്കാടൻ, സ്റ്റാഫ് സെക്രട്ടറി എൻ.എ. അനസ്, ഹെഡ്മിസ്ട്രസ് എൽ.എം. സാജിത ബീവി എന്നിവർ സംസാരിച്ചു.