vayana

പുക്കാട്ടുപടി: വായനാ പക്ഷാചരണത്തോടനുബന്ധിച്ച് വള്ളത്തോൾ സ്മാരക വായനശാല അദ്ധ്യാപക അവാർഡ് ജേതാവ് കെ.ആർ. പവിത്രന്റെ വീട്ടുമുറ്റത്ത് നാടാകെ വായനക്കൂട്ടം സംഘടിപ്പിച്ചു. എടത്തല ഗ്രാമ പഞ്ചായത്ത് അംഗം എം.എ. നൗഷാദ് ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് അൻസിഫ് അബു വെങ്ങോല മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് പി.വി. സുരേന്ദ്രൻ, സെക്രട്ടറി കെ.എം മഹേഷ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് മൂലയിൽ, ജയൻ പുക്കാട്ടുപടി, സ്വാതി ലക്ഷ്മി, പി.ജി. സജീവ്, കെ.എം. ഭാരതി, ഓമന കൃഷ്ണൻകുട്ടി, ശശി പാലാഞ്ചേരി, കെ.ആർ. പവിത്രൻ എന്നിവർ സംസാരിച്ചു. കാലടി ശ്രീശങ്കരാചാര്യ സർവകലശാലയിൽ നിന്ന് സംസ്‌കൃത വ്യാകരണത്തിൽ പി.എച്ച്.ഡി നേടിയ ശരണ്യ പി.എസിനെ അനുമോദിച്ചു.