മൂവാറ്റുപുഴ: ചങ്ങനാശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ച് അദ്ധ്യാപികമാരെ രാഷ്ട്രീയപ്രേരിതമായി വയനാട്, കണ്ണൂർ ജില്ലകളിലേക്ക് സ്ഥലംമാറ്റിയ നടപടി അടിയന്തരമായി പിൻവലിക്ക ണമെന്നാവശ്യപ്പെട്ട് കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസമന്ത്രിക്ക് കത്ത് നൽകി. വിദ്യാലയങ്ങളിൽ ബാഹ്യ ഇടപെടലുകളില്ലാതെ പഠനപ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കണമെന്നും യൂണിയൻ ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. യോഗം സംസ്ഥാന ട്രഷറർ ഡോ. എസ്. സന്തോഷ് ഉദ്ഘാടനം ചെയ്തു.