മൂവാറ്റുപുഴ: നിർമ്മല കോളേജ് (ഓട്ടോണോമസ് ) സിവിൽ സർവീസ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ 8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് സിവിൽ സർവീസ് പരിശീലനം ആരംഭിക്കുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിശീലനത്തിൽ പ്രധാന വിഷയങ്ങൾക്കൊപ്പം കറന്റ് അഫയേഴ്സ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, ഇന്റർവ്യൂ ട്രെയിനിംഗ് എന്നിവയും നൽകും. എല്ലാ ശനിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് ക്ലാസുകൾ. അഡ്മിഷനും വിശദ വിവരങ്ങൾക്കും: 9496065457, 9142396705.