
ചോറ്റാനിക്കര: എസ്. എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ ബ്രഹ്മമംഗലം ഈസ്റ്റ് 5017-ാം ശാഖയിലെ ഡോ. പല്പു സ്മാരക കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ബ്രഹ്മമംഗലം മാധവൻ അനുസ്മരണസമ്മേളനം യൂണിയൻ സെക്രട്ടറി എസ്. ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സാഹിത്യകാരനായിരുന്ന ബ്രഹ്മമംഗലം മാധവൻ മാസ്റ്റർ നാടിന്റെ അഭിമാനമായിരുന്നുവെന്ന് യൂണിയൻ സെക്രട്ടറി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ പുത്രനും ശാഖാ വൈസ് പ്രസിഡന്റുമായിരുന്ന മനോജ് മാധവനെയും യോഗം അനുസ്മരിച്ചു. ശാഖ വൈസ് പ്രസിഡന്റ് സി.വി. ദാസൻ അദ്ധ്യക്ഷനായി. യൂണിയൻ കമ്മിറ്റി അംഗം അഡ്വ പി. വി. സുരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി വി.സി സാബു, ജി സോമൻ, സാബു ശാന്തി, അനീഷ് കൃഷ്ണൻ, ബിനി രവീന്ദ്രൻ, രമണി സോമൻ, സുജ ബിനു, സുമസജീവൻ, കെജി.ബാബു,സുജ പ്രസാദ്, എം. പി.പ്രസന്നൻ, ദാമോദരൻ മേതൃക്കൽകാലാ തുടങ്ങിയവർ സംസാരിച്ചു.