കൊച്ചി: ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണത്തിന്റെ ഭാഗമായി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് സംഘടിപ്പിക്കുന്ന ജീവനക്കാരുടെ കൂട്ടയോട്ടം ഇന്ന് രാവിലെ 10ന് സിവിൽ സ്‌റ്റേഷനിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഫ്‌ളാഗ് ഓഫ് ചെയ്യും. ബോബി ചെമ്മണ്ണൂർ മുഖ്യാതിഥിയാകും. ജില്ലാ പ്ലാനിംഗ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സെമിനാറിൽ കുസാറ്റ് വൈസ് ചെൻസാലർ പി.ജി. ശങ്കരൻ, മിനിസ്ട്രി ഒഫ് അഗ്രികൾച്ചർ ആൻഡ് ഫാർമേഴ്‌സ് വെൽഫെയർ അഡൈ്വസർ സി.എഫ്. ജോസഫ് എന്നിവർ പങ്കെടുക്കും.