
പറവൂർ: ശ്രീനാരായണ ഗുരുദേവന്റെ പാമ്പാട്ടിചിന്ത് കുണ്ഡലിനിപ്പാട്ടിന്റെ ഒരു പുനർചിന്തനം എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ വൈകിട്ട് മൂന്നിന് പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ ഹാളിൽ നടക്കും. ഡോ. ഗീതാ സുരാജ് രചിച്ച പുസ്തകം പറവൂർ ഗുരുദേവ പഠനകേന്ദ്രമാണ് പ്രസിദ്ധീകരിക്കുന്നത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ പുസ്തക പ്രകാശനം നിർവഹിക്കും. ബീന പള്ളുരുത്തി പാമ്പാടിചിന്ത് ആലാപിക്കും. പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ, പറവൂർ യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി. മാല്യങ്കര എസ്.എൻ.എം കോളേജ് പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത, ശിവരാമൻ ന്യൂഡൽഹി, ഓംകാർ, ഷിബു എ.എൻ.എ പവിഴം, ടി.എസ്. ജയൻ, പി.എസ്. സനീഷ്, ജയന്തി മോഹൻ എന്നിവർ സംസാരിക്കും. ഡോ. ഗീതാ സുരാജ് മറുപടി പ്രസംഗം നടത്തും.