കൊച്ചി: പൊതുജനാരോഗ്യ ആക്ട് 2023ലെ ചട്ടങ്ങൾ രൂപീകരിക്കുമ്പോൾ ഹോമിയോപ്പതി ചികിത്സാ അവകാശങ്ങൾ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് മൂവ്‌മെന്റ് ടു സേവ് ഹോമിയോപ്പതി ആഭിമുഖ്യത്തിൽ നാളെ മദ്ധ്യമേഖല കൺവെൻഷൻ സംഘടിപ്പിക്കും. എറണാകുളം സൗത്ത് റീജൻസി ഹോട്ടലിൽ രാവിലെ 10ന് നടക്കുന്ന സമ്മേളനത്തിൽ ഡോ. ജയകുമാർ എം. പന്നക്കൽ അദ്ധ്യക്ഷത വഹിക്കും. ഡോ.വി.കെ. ദേവരാജ്, ഡോ. മുഹമ്മദ് അൻസാർ എന്നിവർ സംസാരിക്കും.
വാർത്താസമ്മേളനത്തിൽ വൈസ് ചെയർമാൻ ഡോ. പ്രവീൺ ധർമ്മരത്നം, ഡോ.വി.കെ. ദേവരാജ്, ഡോ. സലീം കുമാർ എന്നിവർ പങ്കെടുത്തു.