light-and-sound

കൊച്ചി: ലൈറ്റ് ആൻഡ് സൗണ്ട് , പന്തൽ മേഖലയോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക, തൊഴിലാളിക്കും ഉടമയ്ക്കും ഒരുപോലെ ചേരാവുന്ന ക്ഷേമനിധി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ലൈറ്റ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള എറണാകുളം ജില്ലാകമ്മിറ്റി കളക്ട്രേറ്റ് മാർച്ചും ധർണയും നടത്തി. സംസ്ഥാന ഓർഗനൈസർ കെ.എ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് കെ.കെ. സത്താർ അദ്ധ്യക്ഷതവഹിച്ചു. പി.എസ്. വിഷ്ണു, ബിജു മാത്യു, ജില്ലാ ട്രഷറർ പി.കെ. നസീർ, റെജി വർഗീസ്, വി.ആർ. വേണുഗോപാൽ, പി.ഇ. നാസർ, ടി.കെ. സതീശൻ, എൻ.വി. വിനീഷ്, എം.ഡി. ബിനു എന്നിവർ സംസാരിച്ചു.