കൊച്ചി: ജൂലായ് മൂന്ന് മുതൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന സിറോമലബാർസഭാ നിർദ്ദേശം ഒരുവിഭാഗം വൈദികർ ലംഘിക്കാൻ സാദ്ധ്യതുള്ളതിനാൽ പള്ളികൾക്ക് സംരക്ഷണം നൽകണമെന്ന് മാർത്തോമ നസ്രാണി സംഘം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പൊലീസ് മേധാവി, ജില്ലാ മേധാവിമാർ എന്നിവർക്ക് പരാതി നൽകി. ഏകീകൃത കുർബാന അർപ്പിക്കാൻ തയ്യാറാകാത്ത വൈദികരെ പുറത്താക്കണം. വൈദികർക്ക് സഹായം നൽകുന്ന ബിഷപ്പുമാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംഘം ഭാരവാഹികളായ റെജി ഇളമത, സേവ്യർ മാടവന, ടെൻസൻ പുളിക്കൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.