
കൊച്ചി: എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഹൈബി ഈഡൻ എം.പി നടപ്പിലാക്കുന്ന എം.പി അവാർഡ് 2024 നാളെ എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി കൊച്ചിയും എഡ്യൂപോർട്ടുമായി സഹകരിച്ചാണ് പദ്ധതി. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കുട്ടികളെയാണ് ആദരിക്കുന്നത്. മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എമാർ, മേയർ എം. അനിൽകുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ജോയിന്റ് കൺട്രോളർ ഒഫ് എക്‌സാംസ് കെ. മധുകുമാർ തുടങ്ങിയവർ പങ്കെടുക്കും.