കൊച്ചി: കണയന്നൂർ താലൂക്ക് സഹകരണ കാർഷിക, ഗ്രാമ വികസന ബാങ്ക് 20-ാം വാർഷികനിറവിൽ. നവീകരിച്ച ഹെഡ് ഓഫീസിന്റെ ഉദ്ഘാടനം നാളെ മുൻ ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ നിർവഹിക്കും. പാലാരിവട്ടം ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് എം.പി. ഉദയൻ അദ്ധ്യക്ഷത വഹിക്കും. മേയർ എം. അനിൽകുമാർ സ്മരണിക പ്രകാശനം ചെയ്യുന്നു.

1974 ൽ പ്രവർത്തനം ആരംഭിച്ച ബാങ്ക്, കാർഷികമേഖലയുടെ ഉന്നമനമാണ് ലക്ഷ്യമിട്ടത്. ഇപ്പോൾ 38000 അംഗങ്ങളുണ്ട്. അഞ്ചുകോടി 6 ലക്ഷം രൂപയുടെ ഓഹരി മൂലധനമുണ്ട്. 2004 മുതൽ തുടർച്ചയായി ബാങ്ക് ലാഭത്തിൽ പ്രവർത്തിക്കുകയാണ്. അംഗങ്ങൾക്ക് ഡിവിഡന്റും നൽകിവരുന്നു. സഹകരണമേഖലയിലെ പ്രവർത്തനങ്ങൾ മുൻനിറുത്തി, സംസ്ഥാനത്തെ ഏറ്റവും മികച്ച ബാങ്കിനുള്ള പുരസ്‌കാരം കഴിഞ്ഞ മൂന്ന് വർഷങ്ങളിലും ബാങ്കിന് ലഭിച്ചു