കൊച്ചി: അശാസ്ത്രീയമായ അക്കാഡമി കലണ്ടർ പിൻവലിക്കുക, സ്റ്റാഫ് ഫിക്സേഷൻ നടത്തി മുഴുവൻ അദ്ധ്യാപക നിയമനങ്ങളും അടിയന്തരമായി അംഗീകരിക്കുക, 19 ശതമാനം ഡി.എയും 39 മാസത്തെ കുടിശികയും മുൻകാല പ്രാബല്യത്തോടെ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിൽ അദ്ധ്യാപകർ ഇന്നത്തെ ക്ലസ്റ്റർ യോഗം ബഹിഷ്കരിച്ച് ഡി.ഡി ഓഫീസ് മാർച്ച് നടത്തും. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിക്കും.

ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാർച്ചം ധർണയും ഉദ്ഘാടനം ചെയ്യും.