
കൊച്ചി: പുന്നവേലി അടിപുഴയിൽ എ.കെ. മാത്യുവിന്റെ (മുൻ ജി.എം. ഫിനാൻസ്, എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി) ഭാര്യ ലൂസി മാത്യു (66) നിര്യാതയായി. അങ്കമാലി മുണ്ടോടൻ കുടുംബാംഗമാണ്. മക്കൾ: മീന മാത്യു, വീണ മാത്യു. മരുമക്കൾ: റോണി ജോസ് ജെയിംസ് (സ്വിറ്റ്സർലൻഡ് ), ഡോ. വിവേക് മാത്യു (ലേക്ഷോർ ഹോസ്പിറ്റൽ). മൃതദേഹം ഞായറാഴ്ച രാവിലെ 9ന് പാലാരിവട്ടം പി.ജെ. ആന്റണി റോഡിലെ ജെ.എം. ക്രസന്റ് ഫ്ളാറ്റിലെ വസതിയിലും രാവിലെ 11 മുതൽ 12 വരെ പാലാരിവട്ടം സെന്റ് മാർട്ടിൻ പള്ളിയിലും പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വായ്പൂർ പുത്തൻപള്ളി (ചക്കാലക്കുന്ന്) സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.