നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്ത്യ ജീവനക്കാരൻ പി.വി. സുരേഷിന്റെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശം. സംയുക്ത ട്രേഡ് യൂണിയനുകൾ നൽകിയ നിവേദനത്തിലാണ് റൂറൽ ജില്ലാ പൊലീസ് സൂപ്രണ്ട് വൈഭവ് സക്സേനയുടെ ഉത്തരവ്. ഒരാഴ്ചക്കക്കം വിശദമായ റിപ്പോർട്ട്‌ സമർപ്പിക്കുവാൻ ആലുവ ഡിവൈ.എസ്.പിയെ എ. പ്രസാദിനെ ചുമതലപ്പെടുത്തി.

വി.പി. ജോർജ് (ഐ.എൻ.ടി.യു.സി), എം. പി. പ്രദീപ്കുമാർ, എ.വി. സുനി (ബി.എം.എസ്) എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.