milma

കൊച്ചി: കരിക്കിന്റെ തനിമയും രുചിയുമുള്ള ഇളനീർ ഐസ്‌ക്രീം മിൽമ എറണാകുളം മേഖലാ യൂണിയൻ വിപണയിൽ ഇറക്കി. മന്ത്രി ജെ. ചിഞ്ചുറാണി പുതിയ ഐസ്‌ക്രീമിന്റെ വിപണനോദ്ഘാടനം നിർവഹിച്ചു.

മിൽമ മേഖലാ യൂണിയൻ ചെയർമാൻ എം.ടി.ജയൻ അദ്ധ്യക്ഷനായി. മിൽമ ഫെഡറേഷൻ ചെയർമാൻ കെ.എസ്.മണി, തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ മണി വിശ്വനാഥ്, സംസ്ഥാന ഫെഡറേഷൻ മാനേജിംഗ് ഡയറക്ടർ ആസിഫ്.കെ.യൂസഫ്, നാഷണൽ ഡെയറി ഡെവലപ്മെന്റ് ബോർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ റോമി ജേക്കബ് , മിൽമ യൂണിയൻ മാനേജിംഗ് ഡയറക്ടർ വിൽസൺ ജെ. പുറവക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.