
വൈപ്പിൻ: ഭിന്നശേഷിക്കാരുടെ ദേശീയ ക്ഷേമ സംഘടനയായ സക്ഷമ ഹെലൻ കെല്ലർ ദിനം ആചരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ ചടങ്ങ് പറവൂർ താലൂക്ക് പ്രസിഡന്റ് പി.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊച്ചി താലൂക്ക് സമിതി പ്രസിഡന്റ് അഡ്വ. എം.എസ്. ഭാസി അദ്ധ്യക്ഷനായി. കെ.ആർ. രാജേഷ്, അദ്ധ്യാപകരായ എ.വി. ശ്രീദേവി, ബിന്ദു എന്നിവർ സംസാരിച്ചു.