1

പള്ളുരുത്തി: കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് ഗവ. മാതൃക ഹോമിയോപ്പതി ഡിസ്‌പെൻസറിയുടെയും ആയുർവേദ ഡിസ്‌പെൻസറിയുടെയും ആഭിമുഖ്യത്തിൽ യോഗാ ദിനാചരണം നടന്നു. 2023ൽ ഹോമിയോ ഡിസ്‌പെൻസറിയിൽ യോഗ പരിശീലനം ആരംഭിച്ചത് മുതൽ ഇതു വരെ പഞ്ചായത്തിലെ 200 ഓളം പേർക്ക് സൗജന്യമായി യോഗാ പരിശീലനം നൽകി. യോഗാദിനത്തിൽ രണ്ടാമത്തെ യോഗാബാച്ച് പരിശീലനം പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് വിതരണവും പുതിയ യോഗ ബാച്ചിന്റെ രജിസ്‌ട്രേഷനും നടന്നു. കുമ്പളങ്ങി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ സഗീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.അനീഷ്, ഡോ. ലക്ഷ്മി കാർത്തികേയൻ എന്നിവർ പങ്കെടുത്തു. യോഗാ പരിശീലനം പൂർത്തീകരിച്ചവർക്ക് സർട്ടിഫിക്കറ്റ് നൽകി. മെറ്റിൽഡ മൈക്കിൾ, ജെൻസി ആന്റണി, ലീജ തോമസ് ബാബു, ആന്റണി പി.വി, പ്രവീൺ ഭാർഗവൻ, റീത്താ പീറ്റർ, വി. എക്‌സ്. ജോസഫ്, ജോസ് ജിബിൻ, താരാ രാജു, അഡ്വ.മേരി ഹർഷ, ജൂഡി ആന്റണി, കെ.വി. നിഷ എന്നിവർ പങ്കെടുത്തു.