വൈപ്പിൻ: എടവനക്കാട് പഞ്ചയത്തിലെ കടൽക്ഷോഭത്തിന് പരിഹാരം തേടിയുള്ള ജില്ലാ കളക്ടട്രേറ്റിലെ ചർച്ച തീരുമാനാമാകാതെ പിരിഞ്ഞു. കളക്ടറുമായി പഞ്ചായത്ത് ഭാരവാഹികളും തീരദേശ സംരക്ഷണ സമിതിയും തമ്മിലായിരുന്നു ചർച്ച. 34 ലക്ഷം രൂപയുടെ ജിയോ ബാഗ് എത്തിക്കാമെന്നുള്ള കളക്ടറുടെ നിർദേശം സ്വീകാര്യമായില്ല.
വെള്ളം കയറുന്ന ഭാഗത്തുള്ള കടൽഭിത്തി അടിയന്തിരമായി പാച്ച് വർക് ചെയ്യണമെന്നും കടൽ വെള്ളം കേറുന്ന ഭാഗങ്ങളിൽ ഉടൻ അറ്റുകുറ്റ പണി തുടങ്ങണമെന്നും സമരസമതി ആവശ്യപ്പെട്ടു. ജൂലൈ 4 ന് വിഷയം മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്യും. അത് വരെ സമര പരിപാടികൾ നിർത്തി വെക്കാൻ സമരസമിതി വൈകിട്ട് യോഗം ചേർന്ന് തീരുമാനിച്ചു.
ഹർത്താൽ പൂർണം
സമര സമിതിയുടെ ആഹ്വാനപ്രകാരം ഇന്നലെ എടവനക്കാട് ഗ്രാമ പഞ്ചായത്ത് പരിധിയിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിുന്നു. സ്വകാര്യ ബസുകൾ എടവനക്കാട് പഞ്ചായത്തിന്റെ അതിർത്തിയിൽ നിന്ന് തെക്ക് ഭാഗത്തേയ്ക്കും വടക്ക് ഭാഗത്തേയ്ക്കും സർവീസുകൾ നടത്തി. കട കമ്പോളങ്ങൾ അടഞ്ഞു കിടന്നു.