
മൂവാറ്റുപുഴ: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കദളിക്കാട് നാഷണൽ റീഡിംഗ് ക്ലബ് ആൻഡ് പബ്ലിക് ലൈബ്രറിയിൽ പി.എൻ. പണിക്കർ അനുസ്മരണം നടത്തി. ലൈബ്രറി പ്രസിഡന്റ് ജയ ജോർജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ഇ.കെ. സുരേഷ് അദ്ധ്യക്ഷനായി. മടക്കത്താനം സെന്റ് പോൾസ് എൽ.പി.എസിലെ കുട്ടികൾ ലൈബ്രറി സന്ദർശിക്കുകയും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് ഷാജു ജെയിംസ്, അദ്ധ്യാപകരായ ഷൈനി ടി .ജോസഫ് , ലിയ ജോർജ്, ലൈബ്രേറിയൻ റാണി സാബു തുടങ്ങിയവർ പ്രസംഗിച്ചു.